Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thottappally Spillway

Alappuzha

തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ; ഷ​ട്ട​റി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കിത്തുട​ങ്ങി

അ​മ്പ​ല​പ്പു​ഴ: കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ ഷ​ട്ട​റു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തുതു​ട​ങ്ങി. എ​ക്സൈ​സ് മ​ന്ത്രി എം.​ലി​ജു രാ​വി​ലെ തോ​ട്ട​പ്പ​ള്ളി സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഇ​റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യ​ത്.

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടെ​ത്തു​ന്ന പ്ലാ​സ്‌​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ടി​യും മു​ള​ക​ളും തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ ഷ​ട്ട​റു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ചി​ത്രം ഉ​ള്‍​പ്പെ​ടെ ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹി​റ്റാ​ച്ചി കൊ​ണ്ട് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ളി​ല്‍ അ​ടി​ഞ്ഞുകൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് തു​ട​ങ്ങി. മാ​ലി​ന്യം അ​ടി​ഞ്ഞൂ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​പ്പ​ള്ളി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നു​മാ​യി താ​ത്കാ​ലി​ക ഇ​രു​മ്പ് പാ​ലം നി​ര്‍​മി​ച്ചി​രു​ന്നു. ഷ​ട്ട​റു​ക​ളി​ല്‍ നി​ന്നു ത​ള​ളി​വി​ടു​ന്ന മാ​ലി​ന്യം പാ​ല​ത്തി​ല്‍ ത​ട​ഞ്ഞു​നി​ന്ന​തും നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി​രു​ന്നു. ഈ ​പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം ഒ​ഴു​ക്കി വി​ട്ട​ത്.

ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച​തി​ന് ശേ​ഷം കൂ​റ്റ​ൻ ബാ​ർ​ജു​പ​യോ​ഗി​ച്ചാ​ണ് ഇ​രു​മ്പ് ന​ട​പ്പാ​ത നീ​ക്കം ചെ​യ്ത​ത്.​ഇ​തോ​ടെ കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ​ത്തി​യ കി​ഴ​ക്ക​ൻ വെ​ള്ളം നേ​രി​യ തോ​തി​ൽ ഒ​ഴു​കാ​ൻ തു​ട​ങ്ങി. കി​ഴ​ക്ക​ൻ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ 40 ഷ​ട്ട​റു​ക​ളി​ല്‍ 39 എ​ണ്ണ​വും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​റ​ന്നി​രു​ന്നു. എ​ന്നാ​ൽ ഷ​ട്ട​റു​ക​ളി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തോ​ടെ​യാ​ണ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നും തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യും പൊ​ഴി​പ്ര​ദേ​ശ​വും സ​ന്ദ​ർ​ശി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Latest News

Corehub Up